Saturday, 18 August 2012

അബസ്വരങ്ങളേ വസീമിന് മാപ്പ് തരൂ...
"വസീകരണങ്ങള്‍ " എന്ന എന്‍റെ ഈ കൊച്ചു ബ്ലോഗ്‌ ആള്‍ക്കാരെപറ്റിക്കല്‍ തുടങ്ങിയിട്ട് അഞ്ച് മാസം തികയുന്ന ഈ സന്ദര്‍ഭത്തില്‍ എന്തെങ്കിലുമൊക്കെ പോസ്റ്റണം എന്ന അതിയായ ആഗ്രഹം മനസ്സില്‍കയറിക്കൂടിയിട്ട് കുറേ കാലമായി...
എന്ത് പോസ്റ്റും?,എങ്ങനെ പോസ്റ്റും?, ഹൈക്കു വേണോ അതോ 'ലൈക്കു' വേണോ എന്നിങ്ങനെ കുറെ ചിന്തിച്ചു...
അവസാനം ഒന്നങ്ങട്ട് തീരുമാനിച്ചു...ഞമ്മടെ ബ്ലോഗിനെപ്പറ്റിയും അതുണ്ടാക്കാനുണ്ടായ സാഹചര്യത്തെപ്പറ്റിയും അങ്ങട്ട് പോസ്റ്റാം, ബ്ലോഗ്‌ രാജാക്കന്മാരൊക്കെ അങ്ങ് ഞെട്ടട്ടെ..
ആദ്യമേ പറയട്ടെ, ഇത് പോസ്റ്റുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത്‌ സലിം കുമാറിന്‍റെ ഒരു ഡയലോഗാണ് :"ഒടുവില്‍ കുറ്റസമ്മതം നടത്തി..അല്ലേ?"...
ഈ ബ്ലോഗ്‌ തുടങ്ങാന്‍ കാരണം ഒരു തലമൂത്ത ബ്ലോഗറാണ്..നമ്മുടെ എല്ലാരുടേം പ്രിയപ്പെട്ട, ആയുര്‍വേദ ഡോക്ടര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, ബ്ലോഗിങ്ങില്‍ എന്നെ വളരെയധികം സ്വാധീനിച്ച അബ്സാര്‍ മുഹമ്മദ്‌ എന്ന ഡോക്ടറിക്കയാണ്..അദ്ദേഹത്തിന്‍റെ "ഒരു നോമ്പുകള്ളന്റെ കഥ"യും ഞാനും തമ്മില്‍ ഒരു തകര്‍ക്കാന്‍ കഴിയാത്ത ബന്ധമുണ്ട്(ഒരു അവിഹിത ബന്ധം)...
എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം അഥവാ 2011ല്‍ ഞാന്‍ അബസ്വരങ്ങളില്‍കയറി ഈ പറയപ്പെട്ട കഥ വായിക്കാനിടയായി...ഈ ഒടുക്കത്തെ കഥ കാരണം അന്ന് ഞാന്‍ ആ ബ്ലോഗ്‌മൊത്തം ഇരുന്ന്‍ വായിച്ചു...അന്ന് മുതല്‍ ഞാന്‍ ആഗ്രഹിക്കുകയായിരുന്നു ഒരു ഇമ്മിണി ബല്യ എഴുത്തുകാരന്‍ ആവണം എന്ന്‍..ഈ ആഗ്രഹം മനസില്‍ക്കൊണ്ടുവെച്ചു നടക്കുന്നതിനിടയില്‍ ഏതോ ഒരു ഫേസ്ബുക്ക് പേജിന്‍റെ കമന്റ്റ് ബോക്സില്‍ "വലിയ എഴുത്തുകാരന്‍ ആവണമെങ്കില്‍ വലിയ വായനക്കാരന്‍ ആവണം" എന്ന ഒരു കമന്റ്റ് കാണാനിടയായി..
അത് കണ്ടപ്പോ മുതല്‍ ഞാന്‍ ഒരു വായനക്കാരനായി..കിട്ടിയ പുസ്തകങ്ങളും കണ്ണിക്കണ്ട ബ്ലോഗുകളും, എന്തിന് എന്‍റെ ഉമ്മാക്കുപോലും ഒന്നും മനസ്സിലാവാത്ത "സി വി യുടെ രാമരാജാബഹദൂര്‍ " എന്ന പുസ്തകം വരെ വായിക്കാന്‍ ഒരു ശ്രമം നടത്തി ഞാന്‍...
ഇങ്ങനെ വായിച്ചു വായിച്ചു വട്ടായി നടക്കുന്നതിനിടയിലാണ് അന്ന് ഞാന്‍ പഠിച്ചിരുന്ന ഇര്‍ഷാദ് ഇംഗ്ലീഷ് സ്കൂളില്‍നിന്നും ഒരു മാഗസിന്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന കാര്യം അറിയുന്നത്...ആ വിവരം അറിഞ്ഞപ്പോ മുതല്‍ "എഴുതണം എഴുതണം" എന്നായി ചിന്ത..(ഇത് പോലെ എഴുതണം എഴുതണം എന്ന് ചിന്തിച്ചു നടന്നു ഒരുത്തിക്ക് പ്രേമലേഖനം എഴുതിയതിന് വേറെകുറേ പ്രശ്നങ്ങള്‍ ഉണ്ടായതാണ്..അത് അടുത്ത പോസ്റ്റില്‍ പറയാം..)
ആ ചിന്ത കാരണം വീട്ടിപ്പോയാലും ക്ലാസില്‍പ്പോയാലും എന്തിന് ഗ്രൗണ്ടില്‍പ്പോയാല്‍ വരെ ഞാന്‍ ഭാവന ഉണ്ടാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു..ഭാവന ഉണ്ടാക്കാനുള്ള യന്ത്രം വരെ ഞാന്‍ ഗൂഗിളമ്മാവനോട് കടം ചോദിച്ചു(പക്ഷേ തന്നില്ല)..അന്നത്തെ കുറച്ചു ദിവസങ്ങളില്‍ എന്‍റെ ഡയറിയിലെ പേജുകളുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവന്നു....വേസ്റ്റ്ബാസ്കെറ്റിലെ പേജുകളുടെ എണ്ണം കൂടിയുംവന്നു..
അവസാനം ഞാന്‍ ഒരു പരമാര്‍ത്ഥം മനസ്സിലാക്കി :"ഈ പണി ഞമ്മക്ക് പറ്റിയതല്ല" എന്ന്...അങ്ങനെ ഞാന്‍ 'ഭാവനിക്കല്‍ ' നിര്‍ത്തി..
പിന്നെ എന്ത് ചെയ്യും?
ഒരു ശരാശരി മലയാളിയായതിനാലും പരീക്ഷകള്‍ എഴുതി കുറേ എക്സ്പീരിയന്‍സ് ഉള്ളതിനാലും എന്‍റെ മനസ്സില്‍ ഒരു ഉണ്ടംപൊരി പൊട്ടി : "കോപ്പിയടി"...എന്ത് കോപ്പിയടിക്കും എന്ന്‍ ആലോചിക്കേണ്ടി വന്നില്ല, കാരണം എന്‍റെ മനസ്സില്‍ "ഒരു നോമ്പുകള്ളന്റെ കഥ" നൃത്തം ചെയ്യുകയായിരുന്നു....
അങ്ങനെ ഞാന്‍ ആരും കാണാതെ ഒന്നുരണ്ടു അബസ്വരങ്ങള്‍ കോപ്പിയടിച്ചു..എന്നിട്ട് ചില അധ്യാപകരുടെ പേരുകള്‍കൂട്ടിച്ചേര്‍ക്കുകയും അല്ലറ ചില്ലറ മിനുക്കുപണികളും ഒക്കെയങ്ങ് ചെയ്തു...
മോഷ്ടിക്കുമ്പോള്‍ ബൂലോകത്തെ 'ഗൂര്‍ഖകളുടെ" കണ്ണില്‍ പെടാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു...(ഈ മോഷണം എന്ന പരിപാടി ഞാന്‍ ഇന്നും ഇന്നലേം തുടങ്ങിയതൊന്നുമല്ലല്ലോ)...ഞാന്‍ മോഷ്ടിച്ചത് കണ്ടുപിടിച്ചിട്ടാണോ ഡോക്ടര്‍ സാഹിബ് “ബൂലോക കള്ളന്മാര്‍ ” എന്ന പ്രയോഗം നടപ്പില്‍വരുത്താന്‍തുടങ്ങിയത് എന്ന് എനിക്ക് ചെറിയ ഒരു സംശയമുണ്ട്...
ദിവസങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ "ഒറാക്കിള്‍ " എന്ന ഇര്‍ഷാദ് ഇംഗ്ലീഷ് സ്കൂളിലെ പത്താംതരം ക്ലാസ് മാഗസിന്റെ മുഖ്യ ആകര്‍ഷണം മറ്റൊന്നുമായിരുന്നില്ല, മറിച്ച് "ഒരു നോമ്പുകള്ളന്റെ കഥ" എന്നും "അങ്ങനെ ഞാനും പ്രണയിച്ചു"(പേര് ഞാന്‍ മാറ്റിയത്) എന്നും പേരുള്ള രണ്ട് കൃതികളായിരുന്നു...
'ബ്ലോഗ്‌', 'അബസ്വരങ്ങള്‍ ' എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്നറിയാതെ വാ പൊളിച്ചു നില്‍ക്കുന്ന ഒരുപറ്റം കുട്ടികള്‍ക്കിടയിലെക്ക് ഈ രണ്ട് തട്ടുപൊളിപ്പന്‍ കഥകള്‍ ഞാന്‍ രംഗത്തിറക്കി താരമായി (ഒരുത്തിയുടെ മുന്നില്‍ ഷൈന്‍ചെയ്യുക എന്നതും എന്‍റെ ഒരു നിഗൂഡ ഉദ്ദേശമായിരുന്നു)...
ആ സംഭവത്തോടുകൂടി കളിക്കാതെ മെഡല്‍കിട്ടിയ സൈനാ നെഹവാളിനെപ്പോലെയായി എന്‍റെ അവസ്ഥ, ഒരു "സൂപ്പര്‍സ്റ്റാര്‍വസീം പണ്ഡിറ്റ്‌"...സ്കൂളിലെ വായിക്കാനറിയാവുന്ന ഓരോ കുട്ടിയും (പ്രത്യേകിച്ച് ഗേള്‍സ്) എന്നെ ഓടിവന്ന് അഭിനന്ദിക്കാന്‍തുടങ്ങി...ടീച്ചര്‍മാരുടെയും മാഷന്മാരുടെയും വക വേറെയും..എന്നുള്ളില്‍തലക്കനം ഉറപൊട്ടുകയായിരുന്നു...പിന്നെ എന്‍റെ അവസ്ഥ പറയാനുണ്ടോ! സൗത്ത് മേലാറ്റൂരില്‍ കഥയെഴുതാന്‍ കഴിവുള്ള ഏക വ്യക്തിയായില്ലേ ഞാന്‍....
ആ കഥകള്‍വായിച്ച് പലരും എന്‍റെ ആരാധകരായി മാറുകയായിരുന്നു...ആരാധകരെ കൊണ്ട് സ്കൂളില്‍പ്പോവാന്‍കഴിയാത്ത അവസ്ഥ (അഹങ്കാരമാണെന്ന് കരുതരുതേ..വേണെങ്കില്‍പൊങ്ങച്ചം ആണെന്ന് കരുതിക്കോ)...
എന്നാല്‍ ഈ പ്രശസ്തി കാരണം എനിക്കൊരു എട്ടിന്‍റെ പണി കിട്ടി..സഹോദയ (സിബിഎസഇ) ജില്ലാ കലോത്സവത്തില്‍കഥാരചനക്ക് സ്കൂളില്‍ നിന്നും തെരഞ്ഞെടുത്തത് എന്നെ...മധുരിച്ചിട്ട് ഇറക്കാനും കയ്ച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലായി ഞാന്‍..അവസാനം ബേക്കും ഫ്രണ്ടും നോക്കാതെ ഞാന്‍ആ മത്സരത്തിന് പോയി..
അത്ഭുതമെന്നു പറയട്ടെ, "വാര്‍ധക്യത്തിലെ വിഷമതകള്‍ പ്രകടിപ്പിക്കുന്ന ഒരു കഥ" എന്ന വിഷയത്തില്‍ കഥ എഴുതിയ എനിക്ക് അപ്രതീക്ഷിതമായി 'എ' ഗ്രേഡ് ലഭിക്കുകയും ചെയ്തു...
അതോടെ ഞാന്‍ മെഗാസ്റ്റാര്‍ ആയി മാറി..എല്ലായിടത്തും വസീം വസീം എന്നല്ലാതെ ഒന്നും കേള്‍ക്കാനില്ല..വീണ്ടും അഭിനന്ദനങ്ങള്‍ , വീണ്ടും തലക്കനം..അങ്ങനെ പ്രശസ്തിയും അഹങ്കാരവുമായി ആ അധ്യയനവര്‍ഷവും പരീക്ഷയും കടന്നുപോയി..
ഈ പ്രശസ്തിക്കും സന്തോഷത്തിനും ഇടയില്‍വില്ലനായി കേറിവന്ന വെക്കേഷന്‍ ആയിരുന്നു ഈ കൊനിശ്ട്ട് പിടിച്ച ബ്ലോഗ്‌ തുടങ്ങാന്‍ മൂലകാരണം...കാത്തിരുന്ന മൂന്നുമാസത്തെ അവധിക്കാലം കിട്ടിയ ഞാന്‍ ആ കാലയളവില്‍ വീട്ടിലിരുന്ന് വീണ്ടും "ഭാവനിക്കല്‍ " തുടങ്ങി...അങ്ങനെ ഭാവനിച്ച്‌ ഭാവനിച്ച്‌ ഒടുക്കം കൂടുതല്‍ ഭാവനാശക്തി ഉണ്ടാവാന്‍ വേണ്ടി തലയൊന്ന് മൊട്ടയടിച്ചു....
മൊട്ടയടിച്ചപ്പോള്‍ ഭാവന വര്‍ക്കെയ്തു, മൊട്ടയടിച്ചതിനെ പറ്റി ഒരു കഥ എഴുതി പിന്നീട് പബ്ലിഷ് ചെയ്യാന്‍ വേണ്ടി ഡയറിയില്‍ സൂക്ഷിച്ചുവെച്ചു...
ആ കഥ പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് ബ്ലോഗിന്‍റെ പേരിടീല്‍ കര്‍മ്മം നടത്തണ്ടേ...അതെ..
എന്‍റെ ഈ ബ്ലോഗിന് ആദ്യം ഞാനിട്ട പേരായിരുന്നു "ചിതല്‍പ്പുറ്റ്"...എന്‍റെ ഒരു സുഹൃത്ത് ചില സാങ്കേതിക പ്രശ്നങ്ങള്‍ ആ പേരില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കുലങ്കഷമായ ഒരു ചര്‍ച്ചക്ക് ശേഷം " വസീകരണങ്ങള്‍ " എന്ന ഈ കുരുത്തം കെട്ട പേര് ഞാന്‍ സ്വീകരിക്കുകയായിരുന്നു...2010 ഡിസംബര്‍ മാസത്തില്‍ നിര്‍മ്മിതമായ ഈ ബ്ലോഗിന് അപ്പോഴേക്കും ഒരു വയസ്സും രണ്ട് മാസവും പ്രായമായിരുന്നു...അതുകൊണ്ട് തന്നെ ബിസ്മിയും ബാങ്കും ചൊല്ലി അന്നു തന്നെ ആ പേരിടീല്‍ കര്‍മ്മം അങ്ങ് നടത്തി...
അങ്ങനെ 2012 മാര്‍ച്ച് 27ന് എന്‍റെ ആദ്യ സ്വയംകൃതിയായ "ഒരു മൊട്ടക്കഥ" പുറത്തിറക്കി..തൊട്ടടുത്ത ആഴ്ച "പള്ളീലച്ചനും കോണ്‍കേവ് ലെന്‍സും" എന്ന കൃതിയും..
അന്നേക്ക് ഇന്നുവരെ എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല...അത് എന്‍റെ വളര്‍ച്ച കൊണ്ടൊന്നുമല്ല, മറിച്ച് തിരിഞ്ഞുനോക്കാന്‍ എനിക്ക് പേടിയായതു കൊണ്ടായിരുന്നു..
ഇന്ന്, ഈ സന്ദര്‍ഭത്തില്‍ ഈ കോപ്പിയടി പുറത്ത് പറഞ്ഞിട്ടില്ലേല്‍ കുരുത്തക്കേട് തട്ടും എന്നതുകൊണ്ട് ഈ പെരുന്നാള്‍ ദിവസത്തില്‍ ഞാന്‍ പബ്ലിക്‌ ആയി അബ്സാര്‍ ഡോക്ടറോടും ഞാന്‍ പറ്റിച്ച എന്‍റെ സഹപാഠികളോടും അധ്യാപകരോടും മാപ്പ് ചോദിക്കുന്നു...അബസ്വരങ്ങളെ വസീമിന് മാപ്പ് തരൂ...


ഡോക്ടര്‍ സാഹിബിനോട് രണ്ട് വാക്ക്: ഇനിയിപ്പോ അഥവാ ഞാന്‍വളര്‍ന്നു വലിയ ഒരു എഴുത്തുകാരനായാല്‍ (എത്ര മനോഹരമായ നടക്കാത്ത സ്വപ്നം) ഡോക്ടര്‍ക്ക് പറഞ്ഞൂടെ “ഇവന്‍ എന്‍റെ കഥ കോപ്പിയടിച്ചാ തുടങ്ങിയത്” എന്ന്‍?..അപ്പൊ ഞാന്‍ചെയ്തത് ഒരു നല്ല കാര്യമല്ലേ...

വായിക്കുന്നവരോട് പത്തു വാക്ക്: വിളമ്പിയത് എന്തേലും ഏറിയോ കുറഞ്ഞോ പോയിട്ടുണ്ടെങ്കില്‍ അതൊന്ന് കമന്‍റണേ...ഇഞ്ഞി ഇങ്ങക്ക് ഇഷ്ടായീച്ചാ ഒന്ന് ലൈക്ക് ചെയ്ത് ഫോളോ ചെയ്ത് പോണേ..

===ശുഭം===
കല്ലുമണി: "കോപ്പിയടിക്കട്ടെ കോപ്പിയടിക്കട്ടെ" എന്ന്‍ മര്യാദക്ക് ഞാന്‍ അബ്സാറിക്കാനോട്‌ ചോദിച്ചതാണ്..അപ്പൊ ഒറ്റവാക്കില്‍ വേണ്ട എന്ന്‍ പറഞ്ഞാല്‍ ആര്‍ക്കായാലും ഒന്ന്‍ കോപ്പിയടിക്കാന്‍ തോന്നൂലെ...

58 comments:

 1. എടാ കള്ളാ നീയായിരുന്നു അല്ലെ കോപ്പി അടി വീരന്‍ .എല്ലാ കേസും നിന്‍റെ തലയില്‍ ഇനി കെട്ടി വക്കാലോ,നടക്കട്ടെ

  ReplyDelete
 2. എടാ ,വസീകരാ, നീ ആണല്ലേ ആ തസ്കരന്‍ ,,,,,,എന്‍റെ ബ്ലോഗിന്റെ പടി ഞാന്‍ കേറ്റില്ല.....കോപ്പി ആണേലും,വെടിക്കെട്ട്‌ തന്നെ കേട്ട ..ആശംസകള്‍

  ReplyDelete
 3. അമ്പടാ കള്ളാ! മോഷ്ടാവാണെലും മോശമല്ലല്ലോ! ഭാവുകങ്ങള്‍..,..!

  ReplyDelete
 4. നീ ഇനി വെള്ളിരിക്കാ പട്ടണത്തിന്‍റെ ഏഴു അയല്‍വക്കത് കണ്ടു പോയെക്കരുത്......................
  http://velliricapattanam.blogspot.in/2012/08/inchoor.html

  ReplyDelete
  Replies
  1. അങ്ങനെ പറയല്ലെടാ..ഗതി കെട്ടാല്‍ പുലി പുല്ലും തിന്നുമല്ലോ..ചിലപ്പോ അങ്ങോട്ടും വന്നെന്നു വരും..ഒരു ഒന്നരകിലോ വെള്ളരിക്ക തയാറാക്കി വെച്ചോ..

   Delete
 5. നീ എയുതുന്നത് മറ്റുള്ളവര്‍ മോഷ്ടിക്കുന്ന കാലം വരട്ടെ,ആശംസകള്‍

  ReplyDelete
 6. daaaa....itzzz superb.......

  w8in fo ua next .,aa ((ഒരുത്തിയുടെ മുന്നില്‍ ഷൈന്‍ചെയ്യുക എന്നതും എന്‍റെ ഒരു നിഗൂഡ ഉദ്ദേശമായിരുന്നു)...ithine patti adhikam onnum kandilllaa////next ppost'l kaanumennu karuthunnnu....

  n treat eppoyaaa???.....

  ReplyDelete
 7. ഇത് പോലെ എഴുതണം എഴുതണം എന്ന് ചിന്തിച്ചു നടന്നു ഒരുത്തിക്ക് പ്രേമലേഖനം എഴുതിയതിന് വേറെകുറേ പ്രശ്നങ്ങള്‍ ഉണ്ടായതാണ്..അത് അടുത്ത പോസ്റ്റില്‍ പറയാം.


  vegam venaaammmmmmmm

  ReplyDelete
 8. വസീ.......മോന്‍ ഒരു ഒന്നൊന്നര മോനാണ് ട്ടോ .അടുത്ത പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.....

  ReplyDelete
 9. എടാ പഹയാ.....
  നീ അപ്പണി പറ്റിച്ചു അല്ലേ....
  എന്തായാലും അബസ്വരങ്ങള്‍ കണ്ടിട്ടു ഒരാള്‍ക്ക്‌ ബ്ലോഗ്‌ ലോകത്തേക്ക്‌ വരാന്‍ താല്പര്യം തോന്നുകയും, ആ താല്‍പര്യത്തില്‍ നിന്ന് ഒരു ബ്ലോഗ്‌ ജനിക്കുകയും ചെയ്തതില്‍ അതിയായ സന്തോഷം ഉണ്ട്.

  നീ എഴുതാന്‍ കഴിവുള്ള ആള്‍ തന്നെയാണ്... നിന്നെ ബ്ലോഗേഴ്സ് ഗ്രൂപ്പിലേക്ക് പരിചയപ്പെടുത്തിയപ്പോള്‍ അക്കാര്യം പറയുകയും ചെയ്തിരുന്നു....

  ഇനിയും ധാരാളം പോസ്റ്റുകള്‍ വസീകരണങ്ങളില്‍ ജനിക്കട്ടെ...

  പിന്നെ ആ ഒരുത്തിയുടെ മുന്നില്‍ ഷൈന്‍ ചെയ്തിട്ട് വല്ല ഗുണവും ഉണ്ടായോ ???:)
  അവളുടെ മുന്നില്‍ നിനക്ക് ഷൈന്‍ ചെയ്യാന്‍ കഴിഞ്ഞാന്‍ ഞമ്മള് കൃതാര്‍ത്ഥനായി....ഹി ഹി...

  ReplyDelete
  Replies
  1. വാക്കുകള്‍ക്കു നന്ദി..
   ആ അവളുടെ മുന്നില്‍ ഷൈന്‍ ചെയ്തു എന്ന്‍ മാത്രമല്ല അവള്‍ വളഞ്ഞ് ഒടിഞ്ഞ് എന്‍റെ മുന്നില്‍ വീണൂട്ടോ...

   ഒക്കെ അബ്സാറിക്ക ഉണ്ടായതോണ്ട്..അതിനും നന്ദി..

   Delete
 10. എന്നാലും ങ്ങള് കോപ്പിയടിച്ചത് അത്ര ശര്യല്ലാ ട്ടാ... മോഷ്ടിച്ചാലും പ്രശ്നമില്ലാരുന്നു. കോപ്പി പേസ്റ്റ് വലിയ പ്രശ്നമാണ്. ഐ പി സി ഏതോ ഒരു നംബ്ര് പ്രകാരം അത് ശിക്ഷാർഹമായ കുറ്റമാണോ എന്നൊരു സംശയം ഉണ്ട്..
  ബളർന്ന് ബല്യ എഴുത്തുകാരൻ ആവട്ടെ അപ്പോ മ്മക്കും പറയാലോ ആ കൊച്ചൻ പണ്ട് എയുത്യേ ബസീകരണങ്ങളില് മ്മള് കമന്റീതോണ്ടാ ഓൻ ബല്യ ആളായേന്ന്..... ഹി ഹി ഹി

  ആശംസകള് തുടരെഴുത്തുകളുമായി വീണ്ടും വീണ്ടും വരൂ....

  ReplyDelete
 11. ഫോളൊ ചെയ്തിട്ടുണ്ട് മുട്ടായി തരണേ മറക്കല്ല് ട്ടാ

  ReplyDelete
  Replies
  1. ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ പറഞ്ഞുതരിക..മുട്ടായി വാങ്ങാനുള്ള പൈസ അയച്ചുതരാം..

   Delete
 12. നമ്മുടെ എല്ലാരുടേം പ്രിയപ്പെട്ട, ആയുര്‍വേദ ഡോക്ടര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, ബ്ലോഗിങ്ങില്‍ എന്നെ വളരെയധികം സ്വാധീനിച്ച അബ്സാര്‍ മുഹമ്മദ്‌ എന്ന ഡോക്ടറിക്കയാണ്..അതിനോട് ഞാനും യോജിക്കുന്നു ...

  ReplyDelete
 13. ക്കിടിലന്‍ ... ..ഏതെന്താ ഏറ്റു പറച്ചിലുകളുടെ കാലമാണോ ...?
  എന്നാലും എന്റെ ടാക്കിട്ടരേ ...ഈ കുട്ട്യാക്ക് പഠിപ്പിച്ചൊടുത്ത ഓരോ മാഞ്ഞാളം...!!!!

  ReplyDelete
 14. ക്കിടിലന്‍ ... ..ഏതെന്താ ഏറ്റു പറച്ചിലുകളുടെ കാലമാണോ ...?
  എന്നാലും എന്റെ ടാക്കിട്ടരേ ...ഈ കുട്ട്യാക്ക് പഠിപ്പിച്ചൊടുത്ത ഓരോ മാഞ്ഞാളം...!!!!

  ReplyDelete
 15. ഇതൊക്കെ നടന്നു അല്ലെ... ഹഹഹ.... ഏതായാലും എഴുത്തിഷ്ടായി... സ്വന്തമായി കഴിവുണ്ടായിട്ടെന്തിനു മറ്റുള്ളവന്റെ മോഷ്ടിക്കണം??

  ReplyDelete
 16. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാര്‍ക്കും വളരെയധികം നന്ദി..

  നന്ദി മാത്രേ ഉള്ളൂ ഇപ്പൊ തരാന്‍..അത് സ്വീകരിക്കുക, സ്വീകരിച്ചാല്‍ ഞാന്‍ കൃതാര്‍ഥനായി..

  ReplyDelete
 17. മോഷണവും ഒരു കലയാണ്‌ മോനെ വസീകരാ....കണ്ടില്ലേ നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഞാനും ഒരെളിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌..[പക്ഷെ ഇതിലെ കഥയൊന്നും മോഷണമല്ല കേട്ടോ;) ] അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചുകൊണ്ട്..

  ReplyDelete
 18. വസീം നിന്റെ 2 കഥകള്‍ ഞാന്‍ വായിച്ചു ഒരുപാട് ഇഷ്ട്ടമായി ഞാനും ഒരുപാട് ആഗ്രഹങ്ങള്‍ മനസ്സിലോതുക്കിയാണ് വായന തുടരുന്നത് നീ എഴുതിയപോലെ ഞാനും ആ ലക്ശ്യത്തില്‍ എത്തും വരെ വായന കുറച്ചു ശക്തമാക്കാന്‍ തീരുമാനിച്ചു പക്ഷെ കഥയല്ലട്ടോ.. എന്തായാലും ഞാന്‍ അതിനെക്കുറിച്ച് പിന്നീട് പറയാം കാരണം ആഗ്രഹമല്ലേ നടക്കുമോ എന്നറിയില്ല ... ഞാന്‍ എഴുതിയ കഥയും കവിതയും എന്‍റെ ഡയറിയില്‍ ഭദ്രം.. അത് ഇപ്പൊ അവിടെ തന്നെ നില്‍ക്കട്ടെ പിന്നീട് പൊടിതട്ടി എടുക്കാം എന്തായാലും ഇപ്പൊ എന്‍റെ മനസ്സിലുള്ള ആഗ്രഹം നടക്കട്ടെ .. വസീമിന് എല്ലാ ഭാവുകങ്ങളും ..

  ReplyDelete
  Replies
  1. നന്ദി..ഒരുപാട് നന്ദി..
   ആ ഡയറി എനിക്ക് ഒരു രണ്ട് ദിവസത്തിന് തരുമോ?..

   Delete
 19. വസീ നന്നായി നര്‍മ്മം എഴുതാന്‍ പറ്റുന്നയാളാണെന്ന് മനസ്സിലായി....എന്റെ എത്ര നല്ല സൃഷ്ടികളുണ്ട് പടന്നക്കാരനില്‍!!

  ReplyDelete
  Replies
  1. പടന്നക്കാരന്‍ കണ്ടപ്പോയെക്കും ഞാന്‍ കോപ്പിയടി നിര്‍ത്തിപ്പോയി ഉസ്താദേ..എന്താപ്പോ ചെയ്യാ..
   വന്നതിനു നന്ദി..

   Delete
 20. കുട്ടാ.... ആദ്യായിട്ടാണ്‌ അങ്ങട ബ്ലോഗില്‍ കേറുന്നത്....സംഗതി ക്ലാസ്സായിട്ടുണ്ട്.... അതിനിടയില്‍ അബസ്വരത്തിനിട്ടു രണ്ടു പണിയും കൊടുത്തു.... എല്ലാ വിധ ആശംസകളും....

  ReplyDelete
  Replies
  1. അനന്തന്‍ ചേട്ടോ..നമ്മളെക്കൊണ്ട് ഇതൊക്കെയല്ലേ പറ്റുള്ളൂ..

   നന്ദി..

   Delete
 21. കൊള്ളാം..
  മോഷണം തുറന്നു പറഞ്ഞതിൽ അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. വളരെ നന്ദി പ്രിയ സഹോദര..
   ഒരുപാട് നന്ദി..

   വിഡ്ഢിമാന്‍ ആണെങ്കിലും ഭയങ്കര തലയാണെന്നു ബ്ലോഗ്‌ കണ്ടപ്പോ മനസ്സിലായി..

   Delete
 22. കുറ്റം ഏറ്റുപറഞ്ഞത്‌ കൊണ്ട് മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ചു.

  ReplyDelete
  Replies
  1. ഹഹ..അതെങ്കിലും ആയല്ലോ..

   വന്നതിനു നന്ദി..

   Delete
 23. vashimeee eee ettuparchil polum nee sambavamakii alee...

  ReplyDelete
  Replies
  1. Ettuparanjappol ellaarkkum pidichallo..emki ini njaan verum ettuparachil maathrame cheyyunnullu..

   Thanks for Visiting and reading this post..

   Delete
 24. കൊള്ളാം, ഈ നര്‍മ്മത്തില്‍ പൊതിഞ്ഞുള്ള ഏറ്റുപറച്ചില്‍.
  ആശംസകള്‍...

  ReplyDelete
  Replies
  1. നന്ദി..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും..വളരെയധികം നന്ദി..

   Delete
 25. വസീം.....തുടരുക .(മോഷണമല്ലട്ടോ...)..മേലാറ്റൂരിനു അഭിമാനകരമാംവിധം ഉയരങ്ങള്‍ കീഴടക്കുക...എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു.

  ReplyDelete
  Replies
  1. നന്ദിയുണ്ട് ഇക്കാ..അഭിമാനമാകുമോ അപമാനമാകുമോ എന്നൊക്കെ കണ്ടറിയാം...

   Delete
 26. ഇവന്‍ എന്‍റെ കഥ കോപ്പിയടിച്ചാ തുടങ്ങിയത്” എന്ന്‍?..

  വിഷയം മോഷണമാണെങ്കിലും, സംഭവം കലക്കി....

  ReplyDelete
  Replies
  1. നന്ദി സുനിയേച്ചി...വളരെ നന്ദി..വീണ്ടും വരണേ..

   Delete
 27. കലക്കിട്ടോ ജ്ജ് ബല്ലാത്ത പഹയന്‍ തന്നെ ...മോഷ്ടിച്ച് തുടങ്ങുക ...നല്ല ആശയം ,,,കടമെടുതാലോ ????

  ReplyDelete
  Replies
  1. ധൈര്യമായി കടമെടുത്തോളൂ..പക്ഷേ ബ്ലോഗ്‌ പോലീസിന്റെ കണ്ണില്‍പ്പെടാതെ നോക്കണേ..

   വന്നതിനു നന്ദി..

   Delete
 28. വെറുമൊരു മോഷ്ടാവായതുകൊണ്ട് കള്ളനെന്നു വിളിക്കുന്നില്ല. :) പിടിവിട്ട്‌ എഴുതി തെളിയാന്‍ ആശംസകള്‍ നേരുന്നു.

  ReplyDelete
  Replies
  1. എന്റെ ദൈവമേ ഇനി ആ പേര് കൂടിയേ വീഴാനുള്ളൂ..ദയവ് ചെയ്തു വിളിക്കല്ലേ ചേട്ടായി..

   വന്നതിനും കമന്റിയതിനും നന്ദി..വീണ്ടും വരണേ...

   Delete
 29. :) ഹമ്പട കള്ളാ... ന്നാലും നല്ല കുറിപ്പ്

  ReplyDelete
  Replies
  1. കള്ളാ എന്ന് വിളിക്കല്ലേ മാഷേ..ഒന്ന് മോഷ്ടിച്ചാല്‍ കള്ളനാവുമോ?

   വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരേയധികം നന്ദി..ഇനിയും വരണേ..

   Delete
 30. അഭിനന്ദനങ്ങള്‍ വസീം.. :)

  ReplyDelete
 31. നല്ല ശൈലി ...
  ഇനിയെന്തിനു മോഷ്ടിക്കണം; ഭൂലോകത്തുള്ള ഏത് വിഷയത്തെ കുറിച്ചും ഇങ്ങനെ സരസമായി വിവരിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഇനിയും വളരെ വളരെ മുന്നേറാനുണ്ട്.
  ആശംസകള്‍... ...

  ReplyDelete
  Replies
  1. ഇനിയേതായാലും മോഷ്ടിക്കുന്നില്ല..ഇനി വെറും കക്കല്‍ മാത്രം..

   വളരെ നന്ദി..നിങ്ങളുടെ എല്ലാം സഹായവും സപ്പോര്‍ട്ടും ഉണ്ടെങ്കില്‍ മാത്രമേ താങ്കള്‍ ഇപ്പൊ പറഞ്ഞത് നടക്കുകയുള്ളു..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..

   Delete
 32. ഉസ്സാറായിക്ക്ണ്...

  എന്റെ ബ്ലോഗില് വന്ന് മോഷ്ടിച്ച് നാണം കെടാന്‍ നില്‍ക്കണ്ട...
  സൂദി അറേബ്യാണ് രാജ്യം... ശരീയത്താണ് കോടതി... ബെട്ടുംന്ന് പറഞ്ഞാ ഓര് ബെട്ടും...

  ReplyDelete
  Replies
  1. താങ്കളെ ബ്ലോഗില് വന്ന് മോഷ്ടിക്കാന്‍ ഇനി ഏതായാലും നില്‍ക്ക്ണില്ല..പോലിസ് എല്ലായിടത്തുമുണ്ട്..

   ബ്ലോഗ്‌ പോലിസിനെത്തന്നെ സഹിക്കാന്‍ കഴിയുല പിന്നാ സൗദി പോലീസ്..എന്റമ്മോ നമ്മളില്ലേയ്...

   വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെയധികം നന്ദിയുണ്ട്ട്ടോ ഷബീറിക്കാ..ഇഞ്ഞീം ബരണം..അടുത്ത ബെരവില് ബിരിയാണീം കോയീം തെരണ്ട്..

   Delete
 33. നല്ല ശൈലി ഉണ്ടല്ലോ ,മോഷ്ടിച്ച് എന്ന ഏറ്റുപറച്ചിലും സുപെര്‍ഹിറ്റ്‌ ആക്കിയല്ലോ .കൊള്ളാം .മുട്ടായി ഒന്നും തന്നില്ലെങ്കിലും ഫോളോ ചെയ്തിരിക്കുന്നു .

  ReplyDelete
  Replies
  1. മുട്ടായി തെരണ്ട്..ഇപ്പൊ സ്റ്റോക്ക്‌ തീര്‍ന്നുപോയി..അഭിപ്രായം രേഖപ്പെടുത്തിയതിനും ഫോളോ ചെയ്തതിനും വളരെ നന്ദി..

   Delete
 34. ഇനി കട്ടാല്‍ പിടിച്ചു കൊല്ലും ഞങ്ങള്‍ , കോപ്പി അടിക്കാതെ സ്വന്തമായി എഴുതുക , അനിയന് അതിനു കഴിയും , നല്ല ഭാവന ഉണ്ട് എന്ന് തോന്നുന്നു , തീര്‍ച്ച . ഞങ്ങള്‍ ഉണ്ട് കൂടെ . അഭിനന്ദങ്ങള്‍

  ReplyDelete
 35. അയ്യോ ഇനി കക്കില്ലേ..ഇത്തവണ വെറുതെ വിടണേ..

  നല്ല വാക്കുകള്‍ക്കും ഈ കൊച്ചു ബ്ലോഗില്‍ വരാന്‍ സമയം കണ്ടെതിയത്തിനും വളരെയധികം നന്ദി..

  ReplyDelete
 36. അപ്പൊ കോപി അടികാതെ ബ്ലോഗുണ്ടാക്കിയ ഞാന്‍ ആരായി.. അല്ല ആരായി..?

  ReplyDelete
  Replies
  1. ഒരു തലമുതിര്‍ന്ന കിടിലന്‍ ബ്ലോഗര്‍ ആയി..അല്ലാതാര്..

   വന്നതിനു നന്ദി..ഫോളോ ചെയ്തതിനും..

   Delete
 37. അന്നേക്ക് ഇന്നുവരെ എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല...അത് എന്‍റെ വളര്‍ച്ച കൊണ്ടൊന്നുമല്ല, മറിച്ച് തിരിഞ്ഞുനോക്കാന്‍ എനിക്ക് പേടിയായതു കൊണ്ടായിരുന്നു..

  :):)

  ReplyDelete