Saturday, 18 August 2012

അബസ്വരങ്ങളേ വസീമിന് മാപ്പ് തരൂ...
"വസീകരണങ്ങള്‍ " എന്ന എന്‍റെ ഈ കൊച്ചു ബ്ലോഗ്‌ ആള്‍ക്കാരെപറ്റിക്കല്‍ തുടങ്ങിയിട്ട് അഞ്ച് മാസം തികയുന്ന ഈ സന്ദര്‍ഭത്തില്‍ എന്തെങ്കിലുമൊക്കെ പോസ്റ്റണം എന്ന അതിയായ ആഗ്രഹം മനസ്സില്‍കയറിക്കൂടിയിട്ട് കുറേ കാലമായി...
എന്ത് പോസ്റ്റും?,എങ്ങനെ പോസ്റ്റും?, ഹൈക്കു വേണോ അതോ 'ലൈക്കു' വേണോ എന്നിങ്ങനെ കുറെ ചിന്തിച്ചു...
അവസാനം ഒന്നങ്ങട്ട് തീരുമാനിച്ചു...ഞമ്മടെ ബ്ലോഗിനെപ്പറ്റിയും അതുണ്ടാക്കാനുണ്ടായ സാഹചര്യത്തെപ്പറ്റിയും അങ്ങട്ട് പോസ്റ്റാം, ബ്ലോഗ്‌ രാജാക്കന്മാരൊക്കെ അങ്ങ് ഞെട്ടട്ടെ..
ആദ്യമേ പറയട്ടെ, ഇത് പോസ്റ്റുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത്‌ സലിം കുമാറിന്‍റെ ഒരു ഡയലോഗാണ് :"ഒടുവില്‍ കുറ്റസമ്മതം നടത്തി..അല്ലേ?"...
ഈ ബ്ലോഗ്‌ തുടങ്ങാന്‍ കാരണം ഒരു തലമൂത്ത ബ്ലോഗറാണ്..നമ്മുടെ എല്ലാരുടേം പ്രിയപ്പെട്ട, ആയുര്‍വേദ ഡോക്ടര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, ബ്ലോഗിങ്ങില്‍ എന്നെ വളരെയധികം സ്വാധീനിച്ച അബ്സാര്‍ മുഹമ്മദ്‌ എന്ന ഡോക്ടറിക്കയാണ്..അദ്ദേഹത്തിന്‍റെ "ഒരു നോമ്പുകള്ളന്റെ കഥ"യും ഞാനും തമ്മില്‍ ഒരു തകര്‍ക്കാന്‍ കഴിയാത്ത ബന്ധമുണ്ട്(ഒരു അവിഹിത ബന്ധം)...
എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം അഥവാ 2011ല്‍ ഞാന്‍ അബസ്വരങ്ങളില്‍കയറി ഈ പറയപ്പെട്ട കഥ വായിക്കാനിടയായി...ഈ ഒടുക്കത്തെ കഥ കാരണം അന്ന് ഞാന്‍ ആ ബ്ലോഗ്‌മൊത്തം ഇരുന്ന്‍ വായിച്ചു...അന്ന് മുതല്‍ ഞാന്‍ ആഗ്രഹിക്കുകയായിരുന്നു ഒരു ഇമ്മിണി ബല്യ എഴുത്തുകാരന്‍ ആവണം എന്ന്‍..ഈ ആഗ്രഹം മനസില്‍ക്കൊണ്ടുവെച്ചു നടക്കുന്നതിനിടയില്‍ ഏതോ ഒരു ഫേസ്ബുക്ക് പേജിന്‍റെ കമന്റ്റ് ബോക്സില്‍ "വലിയ എഴുത്തുകാരന്‍ ആവണമെങ്കില്‍ വലിയ വായനക്കാരന്‍ ആവണം" എന്ന ഒരു കമന്റ്റ് കാണാനിടയായി..
അത് കണ്ടപ്പോ മുതല്‍ ഞാന്‍ ഒരു വായനക്കാരനായി..കിട്ടിയ പുസ്തകങ്ങളും കണ്ണിക്കണ്ട ബ്ലോഗുകളും, എന്തിന് എന്‍റെ ഉമ്മാക്കുപോലും ഒന്നും മനസ്സിലാവാത്ത "സി വി യുടെ രാമരാജാബഹദൂര്‍ " എന്ന പുസ്തകം വരെ വായിക്കാന്‍ ഒരു ശ്രമം നടത്തി ഞാന്‍...
ഇങ്ങനെ വായിച്ചു വായിച്ചു വട്ടായി നടക്കുന്നതിനിടയിലാണ് അന്ന് ഞാന്‍ പഠിച്ചിരുന്ന ഇര്‍ഷാദ് ഇംഗ്ലീഷ് സ്കൂളില്‍നിന്നും ഒരു മാഗസിന്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന കാര്യം അറിയുന്നത്...ആ വിവരം അറിഞ്ഞപ്പോ മുതല്‍ "എഴുതണം എഴുതണം" എന്നായി ചിന്ത..(ഇത് പോലെ എഴുതണം എഴുതണം എന്ന് ചിന്തിച്ചു നടന്നു ഒരുത്തിക്ക് പ്രേമലേഖനം എഴുതിയതിന് വേറെകുറേ പ്രശ്നങ്ങള്‍ ഉണ്ടായതാണ്..അത് അടുത്ത പോസ്റ്റില്‍ പറയാം..)
ആ ചിന്ത കാരണം വീട്ടിപ്പോയാലും ക്ലാസില്‍പ്പോയാലും എന്തിന് ഗ്രൗണ്ടില്‍പ്പോയാല്‍ വരെ ഞാന്‍ ഭാവന ഉണ്ടാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു..ഭാവന ഉണ്ടാക്കാനുള്ള യന്ത്രം വരെ ഞാന്‍ ഗൂഗിളമ്മാവനോട് കടം ചോദിച്ചു(പക്ഷേ തന്നില്ല)..അന്നത്തെ കുറച്ചു ദിവസങ്ങളില്‍ എന്‍റെ ഡയറിയിലെ പേജുകളുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവന്നു....വേസ്റ്റ്ബാസ്കെറ്റിലെ പേജുകളുടെ എണ്ണം കൂടിയുംവന്നു..
അവസാനം ഞാന്‍ ഒരു പരമാര്‍ത്ഥം മനസ്സിലാക്കി :"ഈ പണി ഞമ്മക്ക് പറ്റിയതല്ല" എന്ന്...അങ്ങനെ ഞാന്‍ 'ഭാവനിക്കല്‍ ' നിര്‍ത്തി..
പിന്നെ എന്ത് ചെയ്യും?
ഒരു ശരാശരി മലയാളിയായതിനാലും പരീക്ഷകള്‍ എഴുതി കുറേ എക്സ്പീരിയന്‍സ് ഉള്ളതിനാലും എന്‍റെ മനസ്സില്‍ ഒരു ഉണ്ടംപൊരി പൊട്ടി : "കോപ്പിയടി"...എന്ത് കോപ്പിയടിക്കും എന്ന്‍ ആലോചിക്കേണ്ടി വന്നില്ല, കാരണം എന്‍റെ മനസ്സില്‍ "ഒരു നോമ്പുകള്ളന്റെ കഥ" നൃത്തം ചെയ്യുകയായിരുന്നു....
അങ്ങനെ ഞാന്‍ ആരും കാണാതെ ഒന്നുരണ്ടു അബസ്വരങ്ങള്‍ കോപ്പിയടിച്ചു..എന്നിട്ട് ചില അധ്യാപകരുടെ പേരുകള്‍കൂട്ടിച്ചേര്‍ക്കുകയും അല്ലറ ചില്ലറ മിനുക്കുപണികളും ഒക്കെയങ്ങ് ചെയ്തു...
മോഷ്ടിക്കുമ്പോള്‍ ബൂലോകത്തെ 'ഗൂര്‍ഖകളുടെ" കണ്ണില്‍ പെടാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു...(ഈ മോഷണം എന്ന പരിപാടി ഞാന്‍ ഇന്നും ഇന്നലേം തുടങ്ങിയതൊന്നുമല്ലല്ലോ)...ഞാന്‍ മോഷ്ടിച്ചത് കണ്ടുപിടിച്ചിട്ടാണോ ഡോക്ടര്‍ സാഹിബ് “ബൂലോക കള്ളന്മാര്‍ ” എന്ന പ്രയോഗം നടപ്പില്‍വരുത്താന്‍തുടങ്ങിയത് എന്ന് എനിക്ക് ചെറിയ ഒരു സംശയമുണ്ട്...
ദിവസങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ "ഒറാക്കിള്‍ " എന്ന ഇര്‍ഷാദ് ഇംഗ്ലീഷ് സ്കൂളിലെ പത്താംതരം ക്ലാസ് മാഗസിന്റെ മുഖ്യ ആകര്‍ഷണം മറ്റൊന്നുമായിരുന്നില്ല, മറിച്ച് "ഒരു നോമ്പുകള്ളന്റെ കഥ" എന്നും "അങ്ങനെ ഞാനും പ്രണയിച്ചു"(പേര് ഞാന്‍ മാറ്റിയത്) എന്നും പേരുള്ള രണ്ട് കൃതികളായിരുന്നു...
'ബ്ലോഗ്‌', 'അബസ്വരങ്ങള്‍ ' എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്നറിയാതെ വാ പൊളിച്ചു നില്‍ക്കുന്ന ഒരുപറ്റം കുട്ടികള്‍ക്കിടയിലെക്ക് ഈ രണ്ട് തട്ടുപൊളിപ്പന്‍ കഥകള്‍ ഞാന്‍ രംഗത്തിറക്കി താരമായി (ഒരുത്തിയുടെ മുന്നില്‍ ഷൈന്‍ചെയ്യുക എന്നതും എന്‍റെ ഒരു നിഗൂഡ ഉദ്ദേശമായിരുന്നു)...
ആ സംഭവത്തോടുകൂടി കളിക്കാതെ മെഡല്‍കിട്ടിയ സൈനാ നെഹവാളിനെപ്പോലെയായി എന്‍റെ അവസ്ഥ, ഒരു "സൂപ്പര്‍സ്റ്റാര്‍വസീം പണ്ഡിറ്റ്‌"...സ്കൂളിലെ വായിക്കാനറിയാവുന്ന ഓരോ കുട്ടിയും (പ്രത്യേകിച്ച് ഗേള്‍സ്) എന്നെ ഓടിവന്ന് അഭിനന്ദിക്കാന്‍തുടങ്ങി...ടീച്ചര്‍മാരുടെയും മാഷന്മാരുടെയും വക വേറെയും..എന്നുള്ളില്‍തലക്കനം ഉറപൊട്ടുകയായിരുന്നു...പിന്നെ എന്‍റെ അവസ്ഥ പറയാനുണ്ടോ! സൗത്ത് മേലാറ്റൂരില്‍ കഥയെഴുതാന്‍ കഴിവുള്ള ഏക വ്യക്തിയായില്ലേ ഞാന്‍....
ആ കഥകള്‍വായിച്ച് പലരും എന്‍റെ ആരാധകരായി മാറുകയായിരുന്നു...ആരാധകരെ കൊണ്ട് സ്കൂളില്‍പ്പോവാന്‍കഴിയാത്ത അവസ്ഥ (അഹങ്കാരമാണെന്ന് കരുതരുതേ..വേണെങ്കില്‍പൊങ്ങച്ചം ആണെന്ന് കരുതിക്കോ)...
എന്നാല്‍ ഈ പ്രശസ്തി കാരണം എനിക്കൊരു എട്ടിന്‍റെ പണി കിട്ടി..സഹോദയ (സിബിഎസഇ) ജില്ലാ കലോത്സവത്തില്‍കഥാരചനക്ക് സ്കൂളില്‍ നിന്നും തെരഞ്ഞെടുത്തത് എന്നെ...മധുരിച്ചിട്ട് ഇറക്കാനും കയ്ച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലായി ഞാന്‍..അവസാനം ബേക്കും ഫ്രണ്ടും നോക്കാതെ ഞാന്‍ആ മത്സരത്തിന് പോയി..
അത്ഭുതമെന്നു പറയട്ടെ, "വാര്‍ധക്യത്തിലെ വിഷമതകള്‍ പ്രകടിപ്പിക്കുന്ന ഒരു കഥ" എന്ന വിഷയത്തില്‍ കഥ എഴുതിയ എനിക്ക് അപ്രതീക്ഷിതമായി 'എ' ഗ്രേഡ് ലഭിക്കുകയും ചെയ്തു...
അതോടെ ഞാന്‍ മെഗാസ്റ്റാര്‍ ആയി മാറി..എല്ലായിടത്തും വസീം വസീം എന്നല്ലാതെ ഒന്നും കേള്‍ക്കാനില്ല..വീണ്ടും അഭിനന്ദനങ്ങള്‍ , വീണ്ടും തലക്കനം..അങ്ങനെ പ്രശസ്തിയും അഹങ്കാരവുമായി ആ അധ്യയനവര്‍ഷവും പരീക്ഷയും കടന്നുപോയി..
ഈ പ്രശസ്തിക്കും സന്തോഷത്തിനും ഇടയില്‍വില്ലനായി കേറിവന്ന വെക്കേഷന്‍ ആയിരുന്നു ഈ കൊനിശ്ട്ട് പിടിച്ച ബ്ലോഗ്‌ തുടങ്ങാന്‍ മൂലകാരണം...കാത്തിരുന്ന മൂന്നുമാസത്തെ അവധിക്കാലം കിട്ടിയ ഞാന്‍ ആ കാലയളവില്‍ വീട്ടിലിരുന്ന് വീണ്ടും "ഭാവനിക്കല്‍ " തുടങ്ങി...അങ്ങനെ ഭാവനിച്ച്‌ ഭാവനിച്ച്‌ ഒടുക്കം കൂടുതല്‍ ഭാവനാശക്തി ഉണ്ടാവാന്‍ വേണ്ടി തലയൊന്ന് മൊട്ടയടിച്ചു....
മൊട്ടയടിച്ചപ്പോള്‍ ഭാവന വര്‍ക്കെയ്തു, മൊട്ടയടിച്ചതിനെ പറ്റി ഒരു കഥ എഴുതി പിന്നീട് പബ്ലിഷ് ചെയ്യാന്‍ വേണ്ടി ഡയറിയില്‍ സൂക്ഷിച്ചുവെച്ചു...
ആ കഥ പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് ബ്ലോഗിന്‍റെ പേരിടീല്‍ കര്‍മ്മം നടത്തണ്ടേ...അതെ..
എന്‍റെ ഈ ബ്ലോഗിന് ആദ്യം ഞാനിട്ട പേരായിരുന്നു "ചിതല്‍പ്പുറ്റ്"...എന്‍റെ ഒരു സുഹൃത്ത് ചില സാങ്കേതിക പ്രശ്നങ്ങള്‍ ആ പേരില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കുലങ്കഷമായ ഒരു ചര്‍ച്ചക്ക് ശേഷം " വസീകരണങ്ങള്‍ " എന്ന ഈ കുരുത്തം കെട്ട പേര് ഞാന്‍ സ്വീകരിക്കുകയായിരുന്നു...2010 ഡിസംബര്‍ മാസത്തില്‍ നിര്‍മ്മിതമായ ഈ ബ്ലോഗിന് അപ്പോഴേക്കും ഒരു വയസ്സും രണ്ട് മാസവും പ്രായമായിരുന്നു...അതുകൊണ്ട് തന്നെ ബിസ്മിയും ബാങ്കും ചൊല്ലി അന്നു തന്നെ ആ പേരിടീല്‍ കര്‍മ്മം അങ്ങ് നടത്തി...
അങ്ങനെ 2012 മാര്‍ച്ച് 27ന് എന്‍റെ ആദ്യ സ്വയംകൃതിയായ "ഒരു മൊട്ടക്കഥ" പുറത്തിറക്കി..തൊട്ടടുത്ത ആഴ്ച "പള്ളീലച്ചനും കോണ്‍കേവ് ലെന്‍സും" എന്ന കൃതിയും..
അന്നേക്ക് ഇന്നുവരെ എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല...അത് എന്‍റെ വളര്‍ച്ച കൊണ്ടൊന്നുമല്ല, മറിച്ച് തിരിഞ്ഞുനോക്കാന്‍ എനിക്ക് പേടിയായതു കൊണ്ടായിരുന്നു..
ഇന്ന്, ഈ സന്ദര്‍ഭത്തില്‍ ഈ കോപ്പിയടി പുറത്ത് പറഞ്ഞിട്ടില്ലേല്‍ കുരുത്തക്കേട് തട്ടും എന്നതുകൊണ്ട് ഈ പെരുന്നാള്‍ ദിവസത്തില്‍ ഞാന്‍ പബ്ലിക്‌ ആയി അബ്സാര്‍ ഡോക്ടറോടും ഞാന്‍ പറ്റിച്ച എന്‍റെ സഹപാഠികളോടും അധ്യാപകരോടും മാപ്പ് ചോദിക്കുന്നു...അബസ്വരങ്ങളെ വസീമിന് മാപ്പ് തരൂ...


ഡോക്ടര്‍ സാഹിബിനോട് രണ്ട് വാക്ക്: ഇനിയിപ്പോ അഥവാ ഞാന്‍വളര്‍ന്നു വലിയ ഒരു എഴുത്തുകാരനായാല്‍ (എത്ര മനോഹരമായ നടക്കാത്ത സ്വപ്നം) ഡോക്ടര്‍ക്ക് പറഞ്ഞൂടെ “ഇവന്‍ എന്‍റെ കഥ കോപ്പിയടിച്ചാ തുടങ്ങിയത്” എന്ന്‍?..അപ്പൊ ഞാന്‍ചെയ്തത് ഒരു നല്ല കാര്യമല്ലേ...

വായിക്കുന്നവരോട് പത്തു വാക്ക്: വിളമ്പിയത് എന്തേലും ഏറിയോ കുറഞ്ഞോ പോയിട്ടുണ്ടെങ്കില്‍ അതൊന്ന് കമന്‍റണേ...ഇഞ്ഞി ഇങ്ങക്ക് ഇഷ്ടായീച്ചാ ഒന്ന് ലൈക്ക് ചെയ്ത് ഫോളോ ചെയ്ത് പോണേ..

===ശുഭം===
കല്ലുമണി: "കോപ്പിയടിക്കട്ടെ കോപ്പിയടിക്കട്ടെ" എന്ന്‍ മര്യാദക്ക് ഞാന്‍ അബ്സാറിക്കാനോട്‌ ചോദിച്ചതാണ്..അപ്പൊ ഒറ്റവാക്കില്‍ വേണ്ട എന്ന്‍ പറഞ്ഞാല്‍ ആര്‍ക്കായാലും ഒന്ന്‍ കോപ്പിയടിക്കാന്‍ തോന്നൂലെ...
വായന തുടരുക..

Thursday, 2 August 2012

"ഇജ്ജ് എന്തിനാ പിന്നെങ്ങട്ട് പോന്നത്?"


ഈ സംഭവവും എനിക്കുണ്ടയതല്ല, എന്റെ വേറൊരു സുഹൃത്തിനുണ്ടയതാണ്. ഇതിനു മുമ്പത്തെ പോസ്റ്റി ലേത് പോലെ ഇതിലും ഞാന്‍ എന്നാ സൂത്രവാക്യം "എന്റെ സുഹൃത്ത്' എന്നതിന് തുല്യമാണ്.(ഞാന്‍=എന്‍റെ സുഹൃത്ത്). .
     ഈ സംഭവം നടക്കുന്നത് എന്‍റെ തൊട്ടുമുമ്പത്തെ പോസ്റ്റില്‍ പരാമര്‍ശിച്ച അതേ സ്ഥലത്ത്, അതേ സ്കൂളിനു സമീപത്തെ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലാണ്. ആദ്യമേ അവിടേക്ക് പോകാതെ ആ ദിവസത്തിന്റെ തുടക്കം മുതല്‍ പറയാം.
  ആ ദിവസം; കൃത്യമായി പറഞ്ഞാല്‍ ജൂലൈ മാസത്തിലെ ഒരു ശനിയാഴ്ച, അന്ന്‍ ഞാന്‍ എണീറ്റത് കഠിനമായ പനിയുടെയും ക്ഷീനതിന്റെയും ലോകത്തെക്കായിരുന്നു...
 ഉദ്ദേശം ഒരു പതിനൊന്നു മണിയായിക്കാണും, പരപരാ വെളുത്ത പകല്‍;ഞാനെന്ന ഇതിഹാസം മുറ്റത്തൂടെ ഉലാത്തുകയായിരുന്നു..

ആ ഉലാത്തല്‍ മാത്രമേ എനിക്കോര്‍മയുള്ളൂ, കണ്ണ് തുറന്നപ്പോള്‍ ഞാന്‍ കട്ടിലില്‍ കിടക്കുകയായിരുന്നു...

അതെ, ചെറുപ്പത്തില്‍ വാരിക്കോരി മുള്ളിയ അതേ കട്ടിലില്‍ തന്നെ...

ആ കട്ടിലിലങ്ങനെ കിടന്ന്‍ ഞാന്‍ ആ തിരിച്ചുവരാത്ത ഓര്‍മ്മകള്‍ അയവിറക്കുകയായിരുന്നു..(അയവിറക്കിയത് തുപ്പലം ആയിരുന്നു എന്ന്‍ പിന്നീട് ഞാന്‍ മനസിലാക്കി). അപ്പോഴാണ്‌ സൂര്യ ടിവിയിലെ   മമ്ത ചേച്ചിയെപ്പോലെ "കയ്യില്‍ ഒരു ചായാ, ആര്‍ യൂ റെഡി?" എന്ന്‍ ചോദിച്ച് കയ്യില്‍ ഒരു ഗ്ലാസ് കട്ടന്ചായയുമായി എന്‍റെ മാതാജി കടന്നുവരുന്നത്.
     
     "ആ ക്ഷീണമല്ലെ,  മധുരമേറിയ ഒരു ചായ കുടിച്ചുകളയാം" എന്ന് കരുതി ആ ഗ്ലാസ്‌ പിടിച്ചുവാങ്ങി കാടിവെള്ളം കണ്ട 'പജ്ജി'നെപ്പോലെ  ഞാന്‍ മോന്തിക്കുടിക്കാന്‍ തുടങ്ങി...
   എന്നാല്‍ വളരെ വൈകിയാണ് ഞാന്‍ ആ സത്യം മനസിലാക്കിയത്, അത് മധുരമേറിയ ചായയായിരുന്നില്ല, മറിച് ഉപ്പും നാരങ്ങാനീരും ചായപ്പൊടിയും കൂടി ചേര്‍ത്ത ഒരു മിശ്രിതമായിരുന്നു എന്ന....
മനസില്ലാമനസ്സോടെയാണെങ്കിലും ഞാന്‍ ആ ഗ്ലാസ് കുടിച്ചു തീര്‍ത്തു... അതിനിടയിലാണ് മാതാജി ആ സത്യം പറയുന്നത്; ഞാന്‍ ബോധം കേട്ട് വീണതായിരുന്നു എന്ന്‍..,...
  എനിക്കില്ലാത്ത ആ സാധനം എങ്ങനെ കെട്ടു എന്നായി പിന്നീട് എന്‍റെ ചിന്ത..

അങ്ങനെ ഒരു രണ്ട് മണി വരെ ഞാന്‍ ചിന്തിചിട്ടുണ്ടാവും..ആ ചിന്തക്കൊടുവില്‍ ഞാന്‍ ഒരു തവണ ശര്ദിക്കുകയും ഒരു തവണ ഭക്ഷണം കഴിക്കുകയും ചെയ്തു. ആ ശര്ദിലോട് കൂടി  ഞാന്‍ ഹോസ്പിറ്റലില്‍ പോവാന്‍ തീരുമാനിച്ചു.
  
     അങ്ങനെ അയവിറക്കാനുള്ള വിലപ്പെട്ട സമയം പാഴാക്കി ഞാന്‍ കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിലെത്തി..അവിടെ ഞാന്‍ കണ്ട കാഴ്ച, ചാണ്ടി സാറിന്റെ ജനസമ്പര്‍ക്ക പരിപാടിക്ക് പോലും കാണാത്തത്ര നീണ്ട ജനം..!.അത്രയും നേരം അയവിറക്കി ഉണ്ടാക്കിയ ഊര്‍ജം മുഴുവന്‍ ഒറ്റയടിക്ക് തീര്‍ന്നുപോയി..
       
       ഏതായാലും വന്നു ഇനി നിന്നുകളയാം എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു..ഞാന്‍ അങ്ങനെ തോറ്റു കൊടുക്കുന്ന സൈസ് അല്ല, ഞാന്‍ എം എം മണിയുടെ ആളാ; ഞാന്‍ ചിലപ്പോ വെട്ടും ചിലപ്പോ കുത്തും...
     ആ നിര്‍ത്തത്തിനിടയില്‍ എന്‍റെ ഇപ്പുറത്തുള്ള സ്ത്രീകളുടെ സംഭാഷണത്തിലായി എന്‍റെ ശ്രദ്ധ..
 
  സ്ത്രീ 1 :"ചത്ത എലിയാത്തരെഡീ, ചത്ത എലി.."
  സ്ത്രീ 2 :"എന്താപ്പൊലേ മന്സന്മാരൊക്കെ ഇങ്ങനെ ആയാല്..."
  സ്ത്രീ 1 :"ആ ഞമ്മളിപ്പോ എന്ത്ത്താ കാട്ടാ, ഒല്ക്കൊക്കെ എന്തും ആവാലോ"
 
       കുറെ കഴിഞ്ഞപ്പോളാണ് എനിക്ക് മനസിലായത് അവര്‍ സംസാരിക്കുന്നത് മറ്റൊന്നിനേം കുറിച്ചല്ല, നമ്മുടെ യുവഹൃദയങ്ങളെ പിടിച്ചുകുലുക്കുന്ന "ഷവര്‍മ്മ" എന്നവനെക്കുറിച്ചാണെന്ന്‍.......,...
    അങ്ങനെയങ്ങനെ അല്ലറ ചില്ലറ പരിപാടികളുമോ ക്കെയായി നേരം കയ്ച്ചുന്നതിനിടയില്‍ ഡോക്ടറുടെ മുറിയുടെ വാതില്‍ തുറന്ന്‍ ഒരു "22 ഫീമെയ്ല്‍" പുറത്തുവന്നു..എന്നിട്ട് എന്‍റെ മനോഹരമായ നാമം ആവര്‍ത്തിച്ചു..
     ആ വിളി കേട്ട് ഞാന്‍ കുറച്ച് ജാടയോടെ എണീറ്റ് ചെന്നു..
   അങ്ങനെ ഞാന്‍ വൈദ്യരുടെ മുറിയില്‍ കയറി..എന്നിട്ട് മസിലും പിടിച്ച് അവിടെയുണ്ടായിരുന്ന കസേരയില്‍ ചാടിക്കയറി ഇരുന്നു..

      കണ്ടാല്‍ ഉര്‍വശിയെപ്പോലെയായിരുന്നു ആ ഡോക്ടര്‍...,...ഹോട്ടല്‍ ആണെന്ന് കയറി ഹോസ്പിറ്റലില്‍ കയറിയ പോലായിരുന്ന എന്നോട് ഡോക്ടര്‍:
: " എന്തുണ്ട് മോനെ?"
   അവരുടെ ആ 'മോനെ' വിളിയില്‍ത്തന്നെ ഒരു പന്തികേട് ഞാന്‍ ഫീല്‍ ചെയ്തിരുന്നു..എങ്കിലും മസില്‍ ഞാന്‍ വിട്ടില്ല..
അപ്പോള്‍ ഞാന്‍ : "രാവിലെ ഫയങ്കര തലവേദനയും പനിയുമായിരുന്നു ഡോക്ടറെ.."
അപ്പോള്‍ ഡോക്ടര്‍ :"എന്നിട്ട്?"
ഞാന്‍ :  "ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ അറിയിച്ചതനുസരിച്ച്  രാവിലെ ഒരു പതിനൊന്ന്‍ മണിക്ക് ഞാന്‍ തലചുറ്റി വീണു..പിന്നീട് ഒരു ഒന്നര വരെ ഫയങ്കര ക്ഷീണമായിരുന്നു..
   പിന്നീട് എന്‍റെ ഉമ്മ കട്ടഞ്ചായയില്‍ ഉപ്പിട്ട് തന്നു..അത് കുടിച്ച് കിടക്കുകയായിരുന്നു.."

  കൃഷ്ണനും രാധയും സിനിമ കാണുന്ന പോലെ "ശ്രദ്ധിച്" ഇരിക്കുകയായിരുന്നു ഡോക്ടര്‍...,...ഇത് കേട്ട ഡോക്ടര്‍: "എന്നിട്ട് അത് കുടിച്ചിട്ട് മാറിയോ?"
അപ്പോള്‍ ഞാന്‍:,: "അത് കഴിച്ചിട്ട് സുഖമുണ്ട്.."

അപ്പോഴാണ്‌ നമ്മുടെ ഡോക്ടര്‍ എടുത്തടിക്കുന്ന പോലെ ചോദിക്കുന്നത്: "പിന്നെ എന്തിനാടാ ഇജ്ജ് ഇങ്ങട്ട് പോന്നത്? "
     
    ഈ ഡയലോഗ് കേട്ടതും അവരുടെ ചിറി നോക്കി ഒന്ന്‍ കൊടുക്കാനായിരുന്നു എനിക്ക് തോന്നിയത്...
   പക്ഷെ സൗത്ത് ഇന്ത്യയിലെ 'ഇംഗ്ലീഷ്' സംസാരിക്കുന്ന ആ ഡോക്ടറെ തൊട്ടാല്‍ മഹിളാസമാജവും ഫാന്‍സ്‌ അസോസിയേഷന്‍കാരും ഇളകിവരുമെന്ന്‍ അറിയാമായിരുന്ന ഞാന്‍ അടങ്ങി ഇരിക്കുകയായിരുന്നു..
    മെലാറ്റൂരിയന്‍ രക്തം തിളച്ചു മറിയുകയായിരുന്നു...
   
ശര്ദിച്ചതിനാണ് ഞാന്‍ വന്നതെങ്കിലും അതൊക്കെ ഈ വാക്കുകള്‍ കേട്ടതോടെ ഞാന്‍ മറന്നിരുന്നു.. അവസാനം മുന്നും പിന്നും നോക്കാതെ ഞാന്‍ ഇറങ്ങിപ്പോന്നു..

പിന്നീട് ഇരുന്ന്‍ ആലോചിച്ചപ്പോള്‍ എനിക്ക് മനസ്സിലായി എനിക്ക് അവിടെപ്പോകണ്ട ഒരു കാര്യവുമില്ലായിരുന്നു എന്ന്‍..അങ്ങനെ പി ബി യില്‍ ചെന്ന്‍ അടി വാങ്ങിയ അച്ചുമാമന്റെ ഗതിയായിപ്പോയി എനിക്ക്..
          എന്തായാലും ഞാന്‍ ഇറങ്ങിപ്പോന്നപ്പോള്‍ ഒരു കാര്യം തീരുമാനിച്ചു..ഇത് ആസ്പദമാക്കി ഒരു "ബ്ലോഗ്‌ പോസ്റ്റ്‌" പോസ്റ്റണം എന്ന്‍ ..
വായന തുടരുക..